തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഭവത്തിൽ പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്.
മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടി റോഡിൽ വീണുകിടക്കുകയായിരുന്നു. ഇതറിയാതെ വന്ന അക്ഷയ് സഞ്ചരിച്ച ബൈക്ക് ലൈനിൽ തട്ടുകയായിരുന്നു.
കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave feedback about this