കൊച്ചി: പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ – യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് കേരള ചാപ്റ്റർ തേവര സേക്രഡ് ഹാർട്ട് കോളേജുമായി ചേർന്ന് ‘വുമൺ കോൺക്ലേവ് – ‘ഷീ ടോക്ക്സ്’ സംഘടിപ്പിക്കുന്നു. കോൺക്ലേവിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഇന്ന് രാവിലെ 10:30 ന് ഈസ്റ്റ് ക്യാമ്പസിലെ ഫാദർ അഗ്ഗേഷ്യസ് ഹാളിൽ വെച്ച് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ. എ. എസും, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര എം. എസും സംയുക്തമായി നിർവഹിക്കും.ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ. ബി. സ്വരാജ് അതിഥിയായിരിക്കും
നിർമ്മിത ബുദ്ധിയുടെ കാലത്ത് മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെയും, സാധ്യതകളെയും കുറിച്ച് മയൂര എം. എസ് മാധ്യമവിദ്യാർത്ഥികളോട് സംവദിക്കും. 1944 തേവര എസ്. എച്ച് കോളേജ് സ്ഥാപിതമായെങ്കിലും, 1975 മുതൽ പെൺകുട്ടികൾക്ക് അഡ്മിഷൻ കൊടുത്ത് തുടങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് ‘ഷീ ടോക്ക്സ്’ സംഘടിപ്പിക്കുന്നത്. തേവര കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം, വുമൺ അസോസിയേഷനായ ‘സ്വസ്തി’ എന്നിവരുമായി ചേർന്നാണ്
കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
Leave feedback about this