breaking-news gulf

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലെ ഹ്രസ്വ സന്ദർശനം; മൂന്ന് സുപ്രധാന കരാറിൽ ഒപ്പിട്ടു

ന്യൂഡൽഹി: യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഹ്രസ്വ സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഡൽഹി വിമാനത്താവളത്തിൽ എത്തിയ നഹ്യാനെ മോദി നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ചു കാറിൽ യാത്ര ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യുഎഇ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനം കൂടിയാണിത്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലാണ് ഉന്നതതല സന്ദർശനം നടക്കുന്നത്. ഇരു നേതാക്കളും തമ്മിൽ നടന്ന ചർച്ചകൾ നിശ്ചിത സമയത്തിലും അധികം നീണ്ടുനിന്നു. ആണവ, ഊർജ സഹകരണം മുതൽ റെയിൽവേ, ബഹിരാകാശം വരെയുള്ള വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video