breaking-news

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം നടത്തി. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു. പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു.

സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘടനയിലെ മറ്റ് നേതാക്കളും ചേർന്ന് തുടക്കം കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് നേതാക്കളെ സ്വാഗതം ചെയ്‌തു. ‘കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ദുരിതം സഹിച്ചുവരികയാണ്. അടുത്തിടെ, പഹൽഗാമിൽ തീവ്രവാദത്തിൻറെ ഏറ്റവും മോശം വശം നാം കണ്ടു. ദുഃഖത്തിൻ്റെ ഈ സമയത്ത് നമ്മോടൊപ്പം നിന്ന സൗഹൃദ രാജ്യത്തിന് ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.’ മോദി പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video