loginkerala breaking-news പോലീസ് മർദനത്തിൽ ചികിത്സയിൽ തുടരുന്ന ഷാഫി പറമ്പിലിനെ സന്ദർശിച്ച് രാഹുൽമാങ്കൂട്ടത്തിൽ
breaking-news

പോലീസ് മർദനത്തിൽ ചികിത്സയിൽ തുടരുന്ന ഷാഫി പറമ്പിലിനെ സന്ദർശിച്ച് രാഹുൽമാങ്കൂട്ടത്തിൽ

കോഴിക്കോട്: പോലീസ് മർദനമേറ്റ് ചികിത്സയിൽ തുടരുന്ന ഷാഫി പറമ്പിലിനെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
ആശുപത്രിയിലെത്തി ഷാഫിയുടെ നിലവിലെ ആരോ​ഗ്യസ്ഥിതി തിരക്കി. പോലീസ് മർദനത്തിൽ മൂക്കിനും തലയിലുമാണ് സാരമായി പരിക്കേറ്റത്. അതേസമയം ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങി. പൊലീസ് നടപടിയെ കോൺഗ്രസ് നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ഷാഫിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഷാഫിക്കെതിരെ ഉണ്ടായത് ഭീകരമായ അക്രമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.

കോഴിക്കോട് പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് ഷഫീക്ക് മർദ്ദനം ഏറ്റത്. പൊലീസിന്റെ മർദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ 2 എല്ലുകൾ പൊട്ടിയിരുന്നു. ഷഫിക്ക് ഒപ്പമുണ്ടായിരുന്ന നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റു. ആക്രമണത്തിൽ ഇന്ന് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version