കൊച്ചി: ലൈഗിക അതിക്രമ കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചു. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹർജി നൽകിയത്.
ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി. രഞ്ജിത്തിന്റെ അപേക്ഷയിൽ കോടതി പോലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് ഏപ്രിൽ ഒന്നിനു രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പത്തു ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
