loginkerala breaking-news പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസ് പുറത്താക്കി
breaking-news Kerala

പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസ് പുറത്താക്കി

ചൊവ്വന്നൂര്‍: എന്തിനാണ് പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതെന്ന് അറിയില്ലെന്ന് ഡിസിസി പുറത്താക്കിയ കോണ്‍ഗ്രസ് നേതാവ് വര്‍ഗ്ഗീസ് ചെവ്വന്നൂര്‍. എസ്ഡിപിഐ യുടെ പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

നേരത്തേ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായി തെരഞ്ഞെട്ട നിധീഷ് എ എമ്മിനെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് നീക്കിയിരുന്നു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചതിനാണ് നടപടി. എ എം നിധീഷിന് പിന്നാലെയാണ് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ചെവ്വന്നൂരിനെതിരേയും സമാന നടപടി കൈക്കൊണ്ടത്.

‘എസ്ഡിപിഐ പിന്തുണ’ വിവാദത്തിലായതോടെയാണ് നടപടിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് തൃശൂര്‍ ഡിസിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കുന്നംകുളത്ത് യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെതിരേ നടന്ന പൊലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വേണ്ടി നിയമ പോരാട്ടം നയിച്ചവരില്‍ പ്രധാനിയാണ് വര്‍ഗീസ് ചെവ്വന്നൂര്‍.

Exit mobile version