loginkerala breaking-news പത്തനംതിട്ടയില്‍ സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് മറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവറിനും പരിക്ക്
breaking-news

പത്തനംതിട്ടയില്‍ സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് മറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവറിനും പരിക്ക്

പത്തനംതിട്ട: മൂക്കന്നൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്ക്. ജ്ഞാനഗുരുകുലം സ്‌കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അഞ്ചില്‍ അധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Exit mobile version