loginkerala World ഇന്ത്യക്ക് ട്രംപിന്‍റെ 50 ശതമാനം തീരുവ: ഇരട്ടത്താപ്പെന്ന് ശശി തരൂർ
World

ഇന്ത്യക്ക് ട്രംപിന്‍റെ 50 ശതമാനം തീരുവ: ഇരട്ടത്താപ്പെന്ന് ശശി തരൂർ

  • ഇ​ന്ത്യ​ൻനിന്ന് യുഎസിലേക്കുള്ള ക​യ​റ്റു​മ​തി​യു​ടെ 55 ശ​ത​മാ​ന​ത്തെ ബാ​ധി​ക്കും * തു​ണി​ത്ത​ര​ങ്ങ​ൾ, സ​മു​ദ്രോ​ൽ​പ്പ​ന്ന​ങ്ങ​ൾ, തു​ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​ ബാധിക്കും * ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ കയറ്റുമതിക്ക് പ​ര​സ്പ​ര താ​രി​ഫ് ചു​മ​ത്താൻ സ​മ്മ​ർ​ദം ഉ​ണ്ടാ​കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യക്ക് 25 ശതമാനം അ​ധി​കതീ​രു​വ ചു​മ​ത്തി​യ​തി​ന് യുഎസിനെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും എംപിയുമായ ശ​ശി ത​രൂ​ർ. യു​എ​സ് പ്ര​സി​ഡന്‍റ് ഡൊ​ണൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം ഇന്ത്യൻ സാ​ധ​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ ആ​ളു​ക​ൾ​ക്കു വാങ്ങാൻ പറ്റാത്ത സ്ഥിതിയിലെത്തിക്കുമെന്ന് തരൂർ പ​റ​ഞ്ഞു. റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ ഇന്ത്യക്കുനേരേ ചുമത്തിയ ആകെ തീരുവ 50 ശതമാനമായി ഉയർന്നു.

ഇ​ന്ത്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ, റ​ഷ്യ​ൻ എ​ണ്ണ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​സ്തു​ക്ക​ൾ ചൈ​ന ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ൾ യു​എ​സ് താ​രി​ഫു​ക​ളി​ൽനി​ന്ന് ചൈനയ്ക്ക് 90 ദി​വ​സ​ത്തെ ഇ​ട​വേ​ള ല​ഭി​ച്ചി​ട്ടു​ണ്ടെന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​റേ​നി​യം, പ​ല്ലേ​ഡി​യം ഉൾപ്പെടെ റ​ഷ്യ​യി​ൽനിന്ന് യുഎസ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​വി​ധ വ​സ്തു​ക്ക​ളു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​ത് ഇ​ര​ട്ട​ത്താ​പ്പ് ആണ്. യുഎസ് ചൈ​ന​‍യ്ക്ക് 90 ദി​വ​സ​ത്തെ ഇ​ട​വേ​ള ന​ൽ​കി. പ​ക്ഷേ ചൈ​ന​ക്കാ​ർ ന​മ്മ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു. അ​തി​നാ​ൽ, ഇന്ത്യയോട് യുഎസ് കാണിക്കുന്ന സമീപനം സൗഹൃദപരമല്ല. ഇത് ഇരട്ടത്താപ്പ് ആണെന്നും ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ താ​രി​ഫു​ക​ൾ എ​ങ്ങ​നെ ബാ​ധി​ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ കയറ്റുമതിക്ക് പ​ര​സ്പ​ര താ​രി​ഫ് ചു​മ​ത്തു​ന്ന​തി​ന് ഇ​ന്ത്യ​യ്ക്കു​ള്ളി​ൽ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ചും തരൂർ പ​രാ​മ​ർ​ശി​ച്ചു. ഈ ​അ​നു​ഭ​വ​ത്തി​ൽനി​ന്ന് ന​മ്മ​ൾ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​റ്റ് വ്യാ​പാ​ര പ​ങ്കാ​ളി​ക​ളെ കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​മെ​ന്നും ത​രൂ​ർ അഭിപ്രായപ്പെട്ടു.


പാ​കി​സ്ഥാ​ൻ (19%), ബം​ഗ്ലാ​ദേ​ശ് (20%), ഫി​ലി​പ്പീ​ൻ​സ് (19%), ഇ​ന്തോ​നേ​ഷ്യ (19%), വി​യ​റ്റ്നാം (20%) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​വയുമായി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, ആ​ളു​ക​ൾ ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ ഓ​പ്ഷ​ൻ തേ​ടും. ഇ​ത് യു​എ​സി​ൽ ഇ​ന്ത്യ​ൻ ഉ​ത്പന​ങ്ങ​ളുടെ വിപണിയെ ബാ​ധി​ക്കു​മെ​ന്നും തരൂർ പ​റ​ഞ്ഞു.റ​ഷ്യ​യി​ൽനി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യക്കു മേ​ൽ അ​ധി​ക തീ​രു​വ ചു​മ​ത്താ​നു​ള്ള അ​മേ​രി​ക്ക​യു​ടെ നീ​ക്ക​ത്തെ അ​ന്യാ​യ​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തും യു​ക്തി​ര​ഹി​ത​വും എ​ന്ന് വി​ശേ​ഷി​പ്പി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ദേ​ശീ​യ താ​ത്പര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

ക​ന​ത്ത തി​രി​ച്ച​ടി

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​നു​ള്ള യു​എ​സ് തീ​രു​മാ​നം അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യു​ടെ 55 ശ​ത​മാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ഫ്ഐ​ഇ​ഒ). ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി ഉ​യ​ർ​ത്തു​ന്ന​ത്.

തു​ണി​ത്ത​ര​ങ്ങ​ൾ, സ​മു​ദ്രോ​ൽ​പ്പ​ന്ന​ങ്ങ​ൾ, തു​ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​യാ​ണ് ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ഈ ​നീ​ക്കം ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി മേ​ഖ​ല​യ്‌​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നും യു​എ​സ് വി​പ​ണി​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യു​ടെ ഏ​ക​ദേ​ശം 55 ശ​ത​മാ​ന​ത്തെ നേ​രി​ട്ട് ബാ​ധി​ച്ചെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് ഡി​ജി അ​ജ​യ് സ​ഹാ​യ് പ​റ​ഞ്ഞു.

Exit mobile version