breaking-news

സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ; എറണാകുളം നോർത്ത് പൊലീസ് ചോദ്യം ചെയ്യുന്നു; കൂടുതൽ പരാതികളുമായി വനിതാ സിനിമാ താരങ്ങൾ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിയെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. മലയാളത്തിലെ 12ലധികം വനിതാ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്.
. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കിയതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പരാതികൾ സന്തോഷ് വർക്കിക്കെതിരെ എത്തിയിരുന്നു. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. പൊലീസ് മേധാവിക്കാണ് ഇരുവരും പരാതി നല്‍കിയത്. 12 ലധികം നടമാരുടെ പരാതികളാണ് ഇതുവരെ സന്തോഷ് വർക്കികെതിരെ നൽകിയിരിക്കുന്നത് ഇനിയും പരാതികൾ ഉയരുമെന്നാണ് സൂചന. കൂടതൽ വനിതാ താരങ്ങൾ പരാതിയുമായി എത്തുമെന്നാണ് സൂചന. സന്തോഷ് വർക്കിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നത് അടക്കമുള്ള കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് ആക്ഷേപം ഉയരുന്നത്. മലയാള ചലച്ചിത്ര മേഖലയിലുള്ള 250 ലധികം നടിമാരേയും ഇയാൾ ആക്ഷേപിക്കുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ലൈം​ഗിക പരാമർശങ്ങളും സോഷ്യൽ മീഡിയയിലൂടെ തെറിവിളിയും നടത്തുന്നത്. രാത്രി ലൈവിലെത്തി അശ്ലീലം പറയുന്നതും ഇയാളുടെ പതിവാണ്. മുൻപും നടപടി ആവശ്യപ്പെട്ട് നിരവധി പേർ സന്തോഷ് വർക്കിക്കെതിരെ രം​ഗത്തെത്തിയിരുന്നു.

നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.

മോഹൻലാൽ‌ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ റിവ്യു പറയുന്നതിലൂടെയാണ് സന്തോഷ് വർക്കി കേരളത്തിൽ പരിചിതനാകുന്നത്. ഈ സ്പേസ് മുതലെടുത്തു കൊണ്ടായിരുന്നു ഇയാൾ പിന്നീട് സോഷ്യൽ മീഡിയ തന്റെ അവഹേളനങ്ങൾക്കായി ഉപയോ​ഗിച്ചത്. മലയാളത്തിലെ പല നടിമാരേയും നിരന്തരം അപമാനിച്ചിട്ടുള്ള സന്തോഷ് വർക്കി നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞായിരുന്നു ആദ്യം രം​ഗത്തെത്തിയത്. നിരന്തരം നിത്യാമേനോനെതിരെ അവഹേളനങ്ങൾ നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ നടി നിയമപപോരാട്ടത്തിന് തുനിഞ്ഞില്ല. ഈ അവസരം മുതലാക്കി സന്തോഷ് വർക്കി മറ്റ് പല നടിമാരേയും ലൈം​ഗിക ചുവയോടെ ഇസ്റ്റ​ഗ്രാം ലൈവിലെത്തി അവഹേളിക്കുകയായിരുന്നു. ഫിലോസഫിയും ഡോക്ടറേറ്റും അടക്കമുള്ള സന്തോഷ് വർക്കിയുടെ ജീവിതവും നിലപാടുകളും മൂലം കുടുംബമായി പോലും അകന്ന് കഴിയുകയാണ്. ഇയാളുടെ സഹോദരിമാർ പോലും അകറ്റി നിൽക്കുന്നത് ഇയാളുടെ വ്യക്തിത്വ വൈകല്യും മൂലമാണെന്ന് സന്തോഷ് വർക്കി തന്നെ വെളിപ്പെടുത്തുന്നു.

മലയാളത്തിലെ പ്രമുഖരായ പല നടിമാരേക്കുറിച്ചും സോഷ്യൽ മീഡിയയിൽ അധിക്ഷേപം പറയുന്നതിനെതിരെ മുൻപും വിവാദങ്ങൾ നിറഞ്ഞിരുന്നു. നടൻ ബാലയെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് പിന്നാലെ ബാല സന്തോഷ് വർക്കിയെ നിയമപരമായി നേരിട്ടിരുന്നു. എന്നാൽ ബാല മർദിച്ചെന്നും ​തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് വർക്കി പിന്നാലെ ലൈവിലെത്തി കരഞ്ഞിരുന്നു. ഈ കേസിന്റെ ചൂട് കെട്ടണയുന്നതിന് ഇടയിലാണ് പുതിയ വിവാദങ്ങളുമായി സന്തോഷ് വർക്കി എത്തുന്നത്. കൊച്ചിയിലെ വനിത വിനീത തീയറ്ററലിലെത്തി തീയറ്റർ ജീവനക്കാരെയും ഉടമയേയും തെറി വിളിച്ച സംഭവത്തിലും സന്തോഷ് വർക്കി വിമർശിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രമുഖരായ കോർപ്പറേറ്റ് ​ഗ്രൂപ്പിനെതിരെ അപകീർത്തി പരാമർശം നടത്തിയ സന്തോഷ് വർക്കിയുടെ ഇന്റ്റ്റ​ഗ്രാം അക്കൗണ്ടും അടുത്തിടെ നഷ്ടപ്പെട്ടിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video