breaking-news Kerala

നടന്‍ സെയ്ഫ് അലി ഖാനെ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിം​ഗ് റാണയെ താരം നേരിൽ കണ്ടു; ആശുപത്രി വിടും മുൻപ് കൂടികാഴ്ച; ചിത്രങ്ങൾ വൈറൽ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിം​ഗ് റാണയെ നേരിൽ കണ്ട് നന്ദി അറിയിച്ച് നടൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഇരുവരും തമ്മിൽക്കണ്ടത്. മകനെ രക്ഷിച്ചതിന് റാണയോട് സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാ​ഗോറും നന്ദി അറിയിച്ചു.

മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിം​ഗ് റാണയും കണ്ടത്. ഇരുവരുടെയും കൂടിക്കാഴ്ച അഞ്ചുമിനിറ്റോളം നീണ്ടു. റാണയെ കണ്ട ഉടനെ അദ്ദേഹത്തെ കെട്ടിപിടിച്ചു കൊണ്ട് സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു.

“തിരക്കിട്ട് പോകുമ്പോഴായിരുന്നു ഗേറ്റിനടുത്തുവെച്ച് ഒരു വിളികേട്ടത്. ഒരു സ്ത്രീ സഹായത്തിനായി കരഞ്ഞുവിളിക്കുകയായിരുന്നു. ഓട്ടോയിൽ കയറിയത് സെയ്ഫ് അലി ഖാനാണെന്ന് ആദ്യം മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നുവന്നാണ് ഓട്ടോയിൽ കയറിയത്. ഒരു കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്താൻ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. പത്ത് മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്തുനിന്നും കഴുത്തിൽനിന്നും ചോര വരുന്നുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് പൈസപോലും വാങ്ങിയില്ല ഞാൻ. ഒരാളെ സമയത്ത് സഹായിക്കാൻ സാധിച്ചല്ലോ എന്നാണ് കരുതിയത്.”- എന്ന് റാണ നേരത്തെ പറഞ്ഞിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video