loginkerala breaking-news ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
breaking-news Kerala

ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് തങ്കുത്തുരു പ്രകാശം വിശ്വബ്രാഹ്മണബസാറിൽ തങ്കു തുരി രാംബാബു (40), തമിഴ്നാട് വെല്ലൂർ റാണിപേട്ടയിൽ പാലൈസ്ട്രീറ്റ് മണികണ്ഠൻ (45), പുതുക്കോട്ടൈ ലുപ്പുർ താലൂക്ക് അംബേദ്കർ നഗർ കന്തസ്വാമി (65) എന്നിവരാണ് മരിച്ചത്.

മൂന്നിന് രാവിലെ 4. 50ന് കല്ലിടാം കുന്നിൽ വെച്ചാണ് രാംബാബുവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുന്നത്. സി.പി.ആർ നൽകി കാളകെട്ടി താത്കാലിക ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും 6.10 ന് മരിച്ചു.

ശരംകുത്തിക്കും സന്നിധാനത്തിനും ഇടയിൽ വെച്ചാണ് മൂന്നിന് രാവിലെ 10.25 ന് മണികണ്ഠന് ദേഹാസ്വാസ്ഥ്യമാവുകയും സന്നിധാനം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ 11.25 ന് മരിച്ചു.

മൂന്നം തീയതിയാണ് ഉച്ചക്ക് 12.30ന് കന്തസ്വാമിക്ക് നെഞ്ചുവേദന വന്നത്. പുതുശ്ശേരി ഭാഗത്തു വെച്ചാണ് ബുദ്ധിമുട്ടുണ്ടായത്. കരിമല ഡിസ്പെൻസറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ആംബുലൻസിൽ ഗവ.ആശുപത്രിയിലേക്ക് മാറ്റി. റാന്നി താലൂക്ക് ആശുപത്രിയി രക്ഷിക്കാനായില്ല. വൈകീട്ട് 5.35 ഓടെയായിരുന്നു മരണം.

Exit mobile version