loginkerala breaking-news ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ബം​ഗളുരുവിൽ അനധികൃത സ്വത്തുക്കൾ; ഫ്ള്റ്റും റിയൽ എസ്റ്റേറ്റ് ബന്ധവും; തെളിവെടുപ്പുമായി അന്വേഷണ സംഘം
breaking-news

ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ബം​ഗളുരുവിൽ അനധികൃത സ്വത്തുക്കൾ; ഫ്ള്റ്റും റിയൽ എസ്റ്റേറ്റ് ബന്ധവും; തെളിവെടുപ്പുമായി അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് തുടരുന്നു. ചെന്നൈയിലും ബെംഗളൂരുവിലും സംഘം പരിശോധന നടത്തി. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്‌ലാറ്റിൽ നിന്ന് റിയൽ എസ്റ്റേറ്റ് രേഖകളും സ്വർണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം. 22 പവനോളം സ്വർണ്ണാഭരണങ്ങൾ പോറ്റിയുടെ ഫ്‌ലാറ്റിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. ഈ സ്വർണ്ണാഭരണങ്ങൾ ശബരിമലയിൽ നിന്നും കവർന്ന സ്വർണ്ണവുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി.ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശനിയാഴ്ച രാത്രി വൈകിയും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

പോറ്റിയെ ബെംഗളൂരു, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്‌ലാറ്റിൽ നടത്തിയ പരിശോധന രാത്രി 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. പ്രത്യേക അന്വേഷണ സംഘത്തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. അന്വേഷണ സംഘം ഓരോ നീക്കങ്ങളും വളരെ രഹസ്യമായാണ് നടത്തുന്നത്. തെളിവെടുപ്പ് ഇന്നും തുടരും. പോറ്റിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.

Exit mobile version