ശബരിമലയിൽ നിന്നും കാണാതായ ദ്വാരകപാലത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ദേവസം വിജിലൻസ് ആണ് പീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്.
പീഠം കാണാനില്ലെന്ന് പരാതി നൽകിയതും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. പരാതി നൽകിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്.