breaking-news

സ്വർണപ്പാളികൾ വൻതുകയ്ക്ക് മറിച്ചുവിറ്റു; ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് പൂട്ടും

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ 2019ൽ സ്വർണപ്പാളികൾ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. ഹൈക്കോടതിയിൽ വെള്ളിയാഴ്ച ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരിമറി ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് സാധ്യത.

സ്വർണ്ണപ്പാളികൾ കേരളത്തിന് പുറത്തുള്ള വ്യക്തികളോ സംഘങ്ങളോ ഏറ്റുവാങ്ങി എന്നാണ് നി​ഗമനം. പാളിയുടെയോ സ്വർണത്തിന്റെയോ വിപണി വിലയല്ല പ്രധാനം, ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ദ്വാരപാലകശില്പങ്ങളുടെ ഭാഗമായതിനാൽ അതിന് അപാരമായ ആത്മീയ മൂല്യമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പാരമ്പര്യ വസ്തുക്കൾ വൻതുക നൽകി സ്വന്തമാക്കുന്നവരുണ്ടെന്നും, ഉണ്ണികൃഷ്ണൻ പോറ്റി അത്തരമൊരു ഇടപാടിലൂടെയായിരിക്കാം സ്വർണ്ണപ്പാളികൾ വിറ്റത് എന്ന് വിജിലൻസ് സൂചന നൽകുന്നു.

ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം നിലനിന്ന പാളികൾ ‘ശനിദോഷം നീക്കാനും ഐശ്വര്യം വർധിപ്പിക്കാനുമുള്ള വസ്തു’ എന്ന് പ്രചാരണം നടത്തി വിറ്റതായും സംശയിക്കുന്നു. പുതുതായി സ്വർണം പൂശേണ്ടതായിരുന്നെങ്കിൽ അത് ക്ഷേത്രസന്നിധിയിൽ വച്ച് തന്നെ ചെയ്യാൻ കഴിയുന്നതാണ്, പുറത്തുകൊണ്ടുപോയതിന്റെ അർത്ഥം അത് കടത്താനുള്ള ഉദ്ദേശമായിരുന്നു എന്ന് ശബരിമല വിഗ്രഹം നിർമിച്ച ശില്പി തട്ടാവിള മഹേഷ് പണിക്കർ വ്യക്തമാക്കി.

ചെന്നൈയിൽ നവീകരണത്തിനു ശേഷം ഒക്ടോബർ 17ന് ദ്വാരപാലകശില്പങ്ങളിലേക്ക് ചേർക്കാനായി സന്നിധാനത്തിലെ ലോക്കർ റൂമിൽ സൂക്ഷിച്ചിരുന്ന പാളികളിൽ വിജിലൻസ് പരിശോധന നടത്തി. 2019ന് മുൻപുള്ള ചിത്രങ്ങളുമായും ഇപ്പോഴത്തെ പാളികളുമായും താരതമ്യം നടത്തിയപ്പോൾ അളവിലും രൂപത്തിലും വ്യത്യാസം കണ്ടെത്തി. ഇതിലൂടെ പാളികൾ മാറ്റിയെന്ന നിഗമനത്തിലേക്കാണ് വിജിലൻസ് എത്തിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video