loginkerala breaking-news ഇറാനു പിന്തുണയുമായി റഷ്യ രം​ഗത്ത്; തന്ത്രപ്രധാന വിവരങ്ങൾ കൈമാറി; മൂന്നാം ലോകയുദ്ധത്തിലേക്ക് വഴിമാറുമോ?
breaking-news lk-special

ഇറാനു പിന്തുണയുമായി റഷ്യ രം​ഗത്ത്; തന്ത്രപ്രധാന വിവരങ്ങൾ കൈമാറി; മൂന്നാം ലോകയുദ്ധത്തിലേക്ക് വഴിമാറുമോ?

ശീതയുദ്ധങ്ങൾക്ക് നടുവിലൂടെ സഞ്ചരിച്ച ലോകരാജ്യങ്ങൾ ഇപ്പോഴിതാ പുതിയ വെല്ലുവിളിയെ നേരിടുകയാണ്. ​ഗൾഫ്, പശ്ചിമേഷ്യൻ രാജ്യത്തിന് മേലുള്ള അമേരിക്കയുടേയും ഇസ്രയേലിന്റേയും കടന്നാക്രമണമാണ് യുദ്ധത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നത്. ഇസ്രയേൽ, അമേരിക്കൻ അധിനിവേശം അടുത്തകാലത്ത് പലരാജ്യങ്ങൾക്കുമേൽ പതിഞ്ഞത് ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

പലസ്ഥീനെ അക്രമിച്ച ഇസ്രയേലും ഇസ്രയേലിന് പിന്തുണ നൽകിയ അമേരിക്കൻ നടപടിയും, വെനസ്വേലൻ പ്രസിഡന്റിനെ രാത്രിക്ക് രാത്രി തടവിലാക്കിയ അമേരിക്കൻ നയവും ചോദ്യം ചെയ്യപ്പെടുകയാണ്. അഫ്​ഗാൻ-പാക് പോര് ഒരുവഷത്തും, ഉക്രൈൻ-റഷ്യ യുദ്ധം മറുവശത്തും നടക്കുമ്പോൾ ലോകം വീണ്ടും ചേരിയായി തിരിഞ്ഞ് യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിച്ച അമേരിക്കൻ-ഇസ്രയേൽ സഖ്യ നടപടി വലിയത തോതിൽ ചോദ്യം ചെയ്യപ്പെടുകയാണ്. യുദ്ധം അമേരിക്കൻ സൈനിക താവളങ്ങളെയും വിശേഷിച്ച് ​ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് നീങ്ങുമ്പോൾ പോരാട്ടത്തിന് പിന്തുണയുമായി റഷ്യ കൂടി എത്തുകയാണ്.

അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ റ​ഷ്യ കൈ​മാ​റി​യ​താ​യി അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യുന്നത്. ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധ​ത്തി​ൽ റ​ഷ്യ​യു​ടെ നേ​രി​ട്ടു​ള്ള ആ​ദ്യ ഇ​ട​പെ​ട​ലാ​യാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക വി​ന്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​റാ​നു​ കൈമാറിയത്. അതേസമയം, ഈ ​വി​വ​ര​ങ്ങ​ളുടെ അടിസ്ഥാനത്തിൽ എ​ന്തൊക്കെ ചെ​യ്യ​ണ​മെ​ന്ന് റ​ഷ്യ നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഖമനയ്‌യുടെ കൊലയ്ക്കുപി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ട​നീ​ളം ഇ​റാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ സ​ഹാ​യം.

Exit mobile version