loginkerala breaking-news ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി:രാ​ഹു​ൽ ഗാ​ന്ധി
breaking-news India

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി:രാ​ഹു​ൽ ഗാ​ന്ധി

കോ​ട്ട​യം: ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. കോ​ട്ട​യം പാ​മ്പാ​ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മോ​ദി ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റി. രാ​ജ്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്ക് ഇ​ഷ്‌​ട​മു​ള്ള രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

ഒ​ൻ​പ​ത് ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്ന് മോ​ദി അ​മേ​രി​ക്ക​യ്ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു.

Exit mobile version