കൊച്ചി: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന മന്ത്രി എ.കെ ബാലന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ ദീപ്തി മേരി വർഗീസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ എ.കെ ബാലൻ നടത്തിയ അഭിമുഖത്തിലാണ് യു.ഡി.എഫിനെതിരെ വിവാദ പരമാർശവുമായി രംഗത്തെത്തിയത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമി ഭരണം ഏറ്റെടുക്കുമെന്നും പല മാറാടുകളും ആവർത്തിക്കുമെന്നായിരുന്നു എ.കെ ബാലന്റെ അഭിപ്രായം. ഇതിന് തക്കതായ ഭാഷയിൽ മറുപടി നൽകി ദീപ്തി മേരി വർഗീസും രംഗത്തെത്തി. ഒറ്റ എംഎൽഎ പോലുമില്ലാതെ കേരളത്തിൽ ഇപ്പോൾ ആർ എസ് എസ് ആഭ്യന്തരം ഭരിക്കുന്നതെന്നും . അത്തരത്തിൽ ഗതികേട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉണ്ടാകില്ലെന്നും ദീപ്തി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
എ.കെ.ബാലൻ പേടിക്കേണ്ട ഒറ്റ എംഎൽഎ പോലുമില്ലാതെ കേരളത്തിൽ ഇപ്പോൾ ആർ എസ് എസ് ആഭ്യന്തരം ഭരിക്കുന്നത് പോലെയൊരു ഗതികേട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാകില്ല, ഡോണ്ട് വറി ബി ഹാപ്പി ബാലേട്ടാ 😄😄😄

Leave feedback about this