loginkerala breaking-news ചീഫ് മാർഷലിനെ മർദിച്ചു; മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ
breaking-news Kerala

ചീഫ് മാർഷലിനെ മർദിച്ചു; മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന പരാതിയിൽ മൂന്നു പ്രതിപക്ഷ  റോജി എം. ജോൺ, എം. വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. എം.എൽ.എമാരുടെ നടപടി അതിരുവിട്ടെന്ന് മന്ത്രി രാജേഷ് സഭയിൽ പറഞ്ഞു.

Exit mobile version