ടെഹ്‌റാൻ: സംഘർഷം രൂക്ഷമായതോടെ ജനുവരി 8 മുതൽ 12 വരെ ഇറാനിൽ 3400 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 10,000 ത്തിലേറെ പേരെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
അതേസമയം പ്രക്ഷോഭകാരികളെ രഹസ്യമായി അമേരിക്ക സഹായിക്കുന്നതായാണ് വിവരം. ഇറാനിൽ യുഎസ് നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കുമെന്ന് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയുമുണ്ട്. പ്രക്ഷോഭത്തിൽ ഉടനെ യുഎസ് നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. സൈനിക നടപടിയെടുക്കുമെന്ന യുഎസിന്റെ ഭീഷണിക്കുപിന്നാലെ ഇറാൻ യുഎസിന്റെ ചില കേന്ദ്രങ്ങൾക്കുനേരെയും ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

Leave feedback about this