കൊച്ചി: വേടന് ആശ്വാസം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി.വിദേശയാത്രയ്ക്ക് അനുമതി നൽകി. കേരളം വിടരുതെന്ന വ്യവസ്ഥയും റദ്ദാക്കി.എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന വ്യവസ്ഥയും റദ്ദാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.രാജ്യം വിടുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം.
ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ റദ്ദാക്കി.
ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാനാണ് വേടന്‍ അനുമതി തേടിയത്.
