loginkerala Business പാരിസ് ഫാഷന്‍വീക്ക് മാന്ത്രികത ഇന്ത്യയിലെത്തിച്ച് റിലയന്‍സ് ടിറ
Business

പാരിസ് ഫാഷന്‍വീക്ക് മാന്ത്രികത ഇന്ത്യയിലെത്തിച്ച് റിലയന്‍സ് ടിറ

ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ലോറിയല്‍ പാരിസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് റിലയന്‍സ് കമ്പനി ടിറ

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കത്തിന് മുന്നോടിയായി മുംബൈയില്‍ ‘റണ്‍വേ ടു പാരിസ്’ സംഘടിപ്പിച്ചു

കൊച്ചി/മുംബൈ: ഇന്നവേഷന് പേരുകേട്ട ലോകത്തിലെ ഏറ്റവും പ്രമുഖ ബ്യൂട്ടി, ഫാഷന്‍ ബ്രാന്‍ഡായ ലോറിയല്‍ പാരിസും റിലയന്‍സ് റീട്ടെയ്‌ലിന്റെ ബ്യൂട്ടി സംരംഭമായ ടിറയും കൈകോര്‍ക്കുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന, ആഗോള ഫാഷന്‍ മാമാങ്കമായ പാരിസ് ഫാഷന്‍ വീക്കിനു വേണ്ടിയാണ് ഇരു ബ്രാന്‍ഡുകളും പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി ഇരുബ്രാന്‍ഡുകളും ചേര്‍ന്ന് റണ്‍വേ ടു പാരിസ് എന്ന വേറിട്ട സംരംഭത്തിന് മുംബൈയില്‍ തുടക്കമിട്ടു. ഇന്ത്യയിലെ ഫാഷന്‍, ബ്യൂട്ടി രംഗത്തെ യുവപ്രതിഭകളെ അടയാളപ്പെടുത്തുന്ന പരിപാടിയായി മാറി റണ്‍വേ ടു പാരിസ്.

പാരീസ് ഫാഷന്‍ വീക്കിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ഗ്ലാമറസ് പരിപാടിയായിരുന്നു റണ്‍വേ ടു പാരീസ്. പാരീസിന്റെ ഫാഷന്‍ ആകര്‍ഷണീയതയെ ഇന്ത്യയുടെ സര്‍ഗ്ഗാത്മക സ്പന്ദനവുമായി സംയോജിപ്പിച്ച പരിപാടിയായിരുന്നു അത്. കഥപറച്ചിലില്‍ ഫാഷനും സൗന്ദര്യവും എങ്ങനെ ഒത്തുചേരുന്നുവെന്ന് അടയാളപ്പെടുത്തി ഈ ഫാഷന്‍ മുന്നേറ്റം. രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ ഫാഷന്‍ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് പ്രദര്‍ശിപ്പിക്കുന്നതിനായി റണ്‍വേ ടു പാരിസില്‍ അണിനിരന്നു. പാരീസ് ഫാഷന്‍ വീക്കിന്റെ മാന്ത്രികത ഇന്ത്യയിലേക്ക് എത്തിക്കുന്നതിനോടൊപ്പം, രാജ്യത്തെ യുവ പ്രതിഭകള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകത അവതരിപ്പിക്കാനുള്ള സമാനതകളില്ലാത്ത അവസരവും അത് നല്‍കി.

ഒരു മല്‍സരമെന്ന നിലയിലാണ് റണ്‍വേ ടു പാരിസ് സംഘടിപ്പിക്കപ്പെട്ടത്. ഗ്രാന്‍ഡ് ഫിനാലെയില്‍ എട്ട് ടീമുകളാണ് വിഖ്യാത ജൂറിക്ക് മുന്നില്‍ തങ്ങളുടെ ഫാഷന്‍ സ്റ്റൈല്‍സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചത്. വ്യക്തിത്വം, ശാക്തീകരണം, ഉള്‍ച്ചേര്‍ക്കല്‍ എന്നിങ്ങനെയുള്ള മൂന്ന് ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു റണ്‍വേ ടു പാരിസ് സംഘടിപ്പിച്ചത്.

ഒരു പ്രദര്‍ശനം എന്നതിലും അപ്പുറമായിരുന്നു റണ്‍വേ ടു പാരിസ്. സര്‍ഗാത്മകത (ക്രിയേറ്റിവിറ്റി), ഉള്‍ച്ചേര്‍ക്കല്‍ (ഇന്‍ക്ലൂസിവിറ്റി), ശാക്തീകരണം (എംപവര്‍മെന്റ്) എന്നിവ ആഘോഷിക്കുന്ന ഒരു മുന്നേറ്റമായിരുന്നു അത്-ലോറിയല്‍ പാരിസ് ഇന്ത്യ ജനറല്‍ മാനേജര്‍ ഡാരിയോ സിസ്സി പറഞ്ഞു.

സൗന്ദര്യത്തെയും ഫാഷന്‍ അനുഭവങ്ങളെയും ജനകീയവല്‍ക്കരിക്കുകയെന്ന ടിറയുടെ വീക്ഷണത്തിന്റെ തുടര്‍ച്ചയാണ് ഈ ആഗോള പങ്കാളിത്തം. യുവ ഡിസൈനര്‍മാരെ ശാക്തീകരിക്കുന്നതിലൂടെയും ആഗോള ട്രെന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിലൂടെയും റണ്‍വ ടു പാരിസ് യഥാര്‍ത്ഥത്തില്‍ ആഗ്രഹങ്ങളുടെയും അതിന്റെ പൂര്‍ത്തീകരണത്തെയും ബന്ധിപ്പിക്കുന്ന പാലമായി വര്‍ത്തിക്കുകയാണ് ചെയ്തത്–ടിറ സഹസ്ഥാപകനായ ഭക്തി മോദി പറഞ്ഞു.

Exit mobile version