ആറ് വർഷത്തിനിടെ റിലയൻസ് നൽകിയ മൊത്തം നികുതി തുക ₹10 ലക്ഷം കോടി കവിഞ്ഞു കഴിഞ്ഞ 10 വർഷം കൊണ്ട് ഓഹരി ഉടമകളുടെ സമ്പത്ത് അഞ്ചിരട്ടിയായി
കൊച്ചി:ഭാരതത്തിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവയിലൂടെ സർക്കാർ ഖജനാവിലേക്ക് ₹2,10,269 കോടി സംഭാവന ചെയ്തു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി തുകയേക്കാൾ 12.8% ഉയർന്നതാണ്. റിലയൻസിന്റെ സംഭാവന ആദ്യമായാണ് ₹2 ലക്ഷം കോടി കവിഞ്ഞത്. 2020 മുതൽ 2025 വരെ റിലയൻസ് 10 ലക്ഷം കോടി രൂപയ്ക്ക് മേൽ സർക്കാർ ഖജനാവിലേക്ക് നൽകിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംഭാവനയുമായി റിലയൻസ് മുന്നിൽ നിൽക്കുന്നത്.
Leave feedback about this