loginkerala Business കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന
Business

കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന

ദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു.


ജിയോ ട്രൂ 5 ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു. ഇതിനോടൊപ്പം 500ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് ലോഞ്ച് ചെയ്തു .റിലയൻസ് റീട്ടെയിൽ വരുമാനത്തിൽ 11.3 ശതമാനം വർധനവുണ്ടായിരിക്കുന്നത്. വരുമാനം 84171 കോടി രൂപയിലെത്തി.
ഇതോടെ ജിയോ റീട്ടെയിൽ ഉപഭോക്തൃ അടിത്തറ 358 മില്യൺ ആയി ഉയർന്നു.

Exit mobile version