കൊച്ചി : റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) മുംബൈ ആസ്ഥാനമായുള്ള എസ്ഐഎൽ ഫുഡ്സ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാൻഡുകളെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ആർസിപിഎല്ലിൻ്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കൽ.
ആർസിപിഎൽ ഏറ്റെടുക്കുന്നതോടെ എസ് ഐ എല്ലിന്റെ വ്യാപ്തി വിപുലീകരിച്ച് കൂടുതൽ ആളുകളിലേക്ക് എത്താനാകുമെന്നും ബ്രാൻഡിന് പുതിയ ജീവൻ പകരുമെന്നും എസ്ഐഎൽ ഫുഡ്സ് മാനേജിംഗ് ഡയറക്ടർ അജയ് മാരിവാല പറഞ്ഞു. ഫ്രൂട്ട് ജാം, സൂപ്പ്, ചട്ണി, സോസുകൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങൾ.
Leave feedback about this