loginkerala breaking-news ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്; ”നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം”
breaking-news Kerala

ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്; ”നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം”

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്. നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം താൻ വേറൊരു രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 17,000 വോട്ട് നേടിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമെന്ന് നേതാക്കൾ കോർ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ലാഭവും നഷ്ടവും നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നും കോർ കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ വിദേശത്ത് പോയതിലും അതൃപ്തിയുണ്ട് . പാർട്ടി നേതാക്കളെ അറിയിക്കാതെയാണ് വിദേശത്ത് പോയതെന്നാണ് പരാതി.

ബിജെപി മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടരണമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാല്‍ ജയിക്കില്ലെങ്കിലും മത്സരിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഇതേ അഭിപ്രായമാണ് എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ഉള്ളത്. അതേ സമയം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന വാദമാണ് ബിജെപി ഉന്നയിക്കുന്നത്.

Exit mobile version