ചെന്നൈ: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാളത്തിൽ തലവച്ചു കിടന്നതിനു നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാന്‍റെ പേരിൽ പൊലീസ് കേസെടുത്തു. പാളത്തിൽ അതിക്രമിച്ചു കടന്ന് തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്.
1989 ലെ റെയിൽവേ ആക്റ്റിലെ സെക്ഷൻ 147, 145 (ബി) പ്രകാരമാണ് തിരുച്ചിറപ്പള്ളി ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിലായിരുന്നു സംഭവം. പൊലീസ് എത്തിയാണ് നടനെ ട്രാക്കിൽ നിന്ന് മാറ്റിയത്.
1953 ൽ തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി കല്ലക്കുടി പാളത്തിൽ തലവെച്ചത് വലിയ സംഭവമായിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസിലെത്തിയെന്നും പ്രചാരണത്തിന്‍റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലി ഖാന്‍റെ വിശദീകരണം.
