പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സഘർഷത്തിലേക്ക് കടക്കുന്നത്. എം.എൽ.എയെ ഒരു കാരണവശാലും പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി പ്രതികരിക്കുന്നത്.
ഔദ്യോഗിക പരിപാടികൾക്കായോ ക്ലബുകളുടെ പരിപാടിക്കായോ രാഹുൽ എത്തിയാൽ തടയുമെന്നാണ് ബി.ജെ.പി പ്രതികരിക്കുന്നത്. കനത്ത മഴയിലും വലിയ പ്രതിഷേധം തുടരുകയാണ്യ ഇന്ന് മണ്ഡലത്തിലേക്ക് എം.എൽ.എ എത്താനിരിക്കെയാണ് ബി.ജെ.പിയുടെ പ്രതിഷേധം. അതേ സമയം യുവതികളുടെ പാരതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
Leave feedback about this