loginkerala breaking-news രാഹുൽ മാങ്കൂട്ടത്തലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; നിയമസഭ അംഗമായി തുടരും
breaking-news

രാഹുൽ മാങ്കൂട്ടത്തലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; നിയമസഭ അംഗമായി തുടരും

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നേരത്തെ രാഹുൽ രാജിവെച്ചിരുന്നു. പിന്നാലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ശബ്ദ രേഖകളുമടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് കോൺഗ്രസ് കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, രാഹുൽ നിയമസഭ അംഗമായി തുടരും. 


രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി.എം സുധീരൻ, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.  എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എന്നായിരുന്നു ഞായറാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്. 

Exit mobile version