കണ്ണാടിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസിന്റെ രഹസ്യ യോഗമായിരുന്നു നടന്നതെന്നാണ് റിപ്പോർട്ട്. കണ്ണാടി പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ലൈംഗീകാരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷനിലുള്ള രാഹുൽ പാർട്ടി യോഗങ്ങളിൽനിന്ന് മാറിനിൽക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. ഇതുവരെ രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചിട്ടില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ പങ്കെടുത്തതായുള്ള വാർത്ത പുറത്തുവന്നത്. ലൈംഗികാരോപണത്തിന് പിന്നാലെ ദിവസങ്ങളോളം പുറത്തിറങ്ങാതിരുന്ന രാഹുൽ ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സസ്പെൻഷനിലിരിക്കുമ്പോഴും കോൺഗ്രസ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും രാഹുൽ മണ്ഡലത്തിൽ സജീവമാണ്.
