ന്യൂഡല്‍ഹി:: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ആരോപണങ്ങൾ നിരത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നുവെന്ന് രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘വോട്ട് മോഷണ’ ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. വോട്ട് മോഷണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രക്ഷപ്പെടാനാവില്ല. നമ്മുടെ വോട്ടവകാശം സുരക്ഷിതമോ? എക്സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. എന്നാല്‍ നേര്‍ വിപരീതമായ തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാകുന്നത്. ഭരണവിരുദ്ധ വികാരവും സര്‍ക്കാര്‍ വീഴ്ചകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Leave feedback about this