തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയെന്നും അത് പാലിച്ചില്ലെന്നും ആർ ശ്രീലേഖ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ കൗൺസിലർ ആയി വിജയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം മേയർ സ്ഥാനം നൽകിയില്ലെന്ന് ആർ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ലെന്നും ആർ ശ്രീലേഖ തുറന്നടിച്ചു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
സ്ഥാനാർത്ഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയാണ് താൻ. പത്തു സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അംഗീകരിച്ച് മാറി നിന്നു. താനാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൻറെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ തന്നെ അവതരിപ്പിച്ചതും. നേതൃത്വത്തിൻറെ തീരുമാനത്തോട് തർക്കമില്ല. തീരുമാനത്തെ എതിർത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്. കൗൺസിലറായി അഞ്ചുവർഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചതെന്നും ആർ ശ്രീലേഖ പറഞ്ഞു.

Leave feedback about this