ഒട്ടാവ: പഞ്ചാബി വ്യാവസായി വെടിയേറ്റു കൊല്ലപ്പെട്ടു. കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജനായ ബൈൻഡർ ഗാർച്ച (48) ആണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ് ഇയാൾ. സ്റ്റുഡിയോയും ബാങ്ക്വറ്റ് ഹാളും സ്വന്തമായുണ്ടായിരുന്ന ബൈൻഡർ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.

Leave feedback about this