കോഴിക്കോട്:രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ(64) അന്തരിച്ചു. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ സിഐഎസ്എഫിൽ റിട്ട. ഡിവൈഎസ്പിയായിരുന്നു. മുന്‍ ദേശീയ കബഡി താരം കൂടിയാണ് ശ്രീനിവാസൻ.
കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ വെച്ച് രാത്രി 12 ഓടെയായിരുന്നു മരണം. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെങ്ങാലിൽ ശ്രീനിവാസൻ എന്നാണ് മുഴുവൻ പേര്