loginkerala breaking-news ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി ; മൂന്നാം​ഗ സമിതിയെ നിയോ​ഗിച്ചു
breaking-news

ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി ; മൂന്നാം​ഗ സമിതിയെ നിയോ​ഗിച്ചു

ന്യൂഡൽഹി∙ വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്) തുടക്കമായതായി ലോക്സഭാ സ്പീക്കർ ഓം ബിർള. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കർ ലോക്സഭയെ അറിയിച്ചു.

എംപിമാർ നേരത്തെ ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു. വർമയെ പുറത്താക്കണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം. നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷനായിരിക്കും. ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനും സമിതിയിലുണ്ടാകും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികൾ. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സമ്മേളനം റിപ്പോർട്ട് പരിഗണിക്കും.

Exit mobile version