loginkerala breaking-news ആർഎസ്എസ് ശാഖയിലെ പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ശക്തമായ അന്വേഷണംആവശ്യപ്പെട്ട് പ്രിയങ്ക ​ഗാന്ധി
breaking-news

ആർഎസ്എസ് ശാഖയിലെ പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ശക്തമായ അന്വേഷണംആവശ്യപ്പെട്ട് പ്രിയങ്ക ​ഗാന്ധി

വയനാട്: ആർഎസ്എസ് ശാഖയിൽവെച്ച് നിരന്തരം ക്രൂരലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി രംഗത്ത്. സംഭവത്തിൽ ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ ഒരു വിപത്താണെന്നും ആരോപണത്തിൽ ആർഎസ്എസ് മറുപടി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ സന്ദേശത്തിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും യുവാവ് തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നുവെന്നും, ആർ‌എസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Exit mobile version