loginkerala Kerala വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തണം; വീണ്ടും സമരവുമായി സ്വകാര്യബസ് സംഘടനകൾ
Kerala

വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തണം; വീണ്ടും സമരവുമായി സ്വകാര്യബസ് സംഘടനകൾ

തിരുവനന്തപുരം: സമരത്തിനൊരുങ്ങി വീണ്ടും സ്വകാര്യ ബസ് സംഘടനകൾ.സ്കൂൾ കോളജ് വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിന്‍റെ തീയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും.

Exit mobile version