തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കേർപറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പരിപാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം.
