breaking-news Kerala

പ്ര​ധാ​ന​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യേ​ക്കും

Prime Minister Narendra Modi waves at supporters during a roadshow, in Kochi | PTI

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. കേ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ചാ​ൽ 45 ദി​വ​സ​ത്തി​ന​കം പ്ര​ധാ​ന​മ​ന്ത്രി ത​ല​സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ആ ​വാ​ക്ക് പാ​ലി​ക്കു​ക​യാ​ണെ​ന്നും ത​ല​സ്ഥാ​ന ന​ഗ​ര വി​ക​സ​ന​ത്തി​ന്‍റെ ബ്ലൂ ​പ്രി​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​മൃ​ത് ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സും പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യി​ക​ളെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. റോ​ഡ് ഷോ​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video