loginkerala breaking-news ധീവരസഭ കേരളസമൂഹത്തിന് നൽകിയത് നിസ്തുല സംഭാവനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; വന്നത് അനു​ഗ്രഹം നൽകാനല്ല ആ​ഗ്രഹം നിറവേറ്റാനെന്ന് മോദി
breaking-news India Kerala

ധീവരസഭ കേരളസമൂഹത്തിന് നൽകിയത് നിസ്തുല സംഭാവനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; വന്നത് അനു​ഗ്രഹം നൽകാനല്ല ആ​ഗ്രഹം നിറവേറ്റാനെന്ന് മോദി

കൊ​ച്ചി: ധീവരസഭ കേരളസമൂഹത്തിന് നൽകിയത് നിസ്തുല സംഭാവനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് ഈശ്വരെന്ന് പറഞ്ഞ മോദി, അമൃതാനന്ദമയിയേയും പണ്ഡിത് കറുപ്പനേയും സ്മരിച്ച് കൊണ്ടാണ് പ്രസം​ഗം തുടർന്നത്. മത്സ്യത്തൊഴിലാളികളുടെ ധീരതയും സംഭാവനകളും രാജ്യത്തിന് നൽകിയത് വലിയ സംഭാവനകളാണെന്നും മോദി പറഞ്ഞു. കൊ​ച്ചി​യിൽ മോദി ധീവരസഭയുടെ സമ്മേളനത്തിൽ പ്രം​ഗിക്കുകയിരുന്നു. കേരളത്തെ കേരളം എന്നാക്കി മാറ്റി മലയാളികളുടെ ആവശ്യം നടപ്പിലാക്കിയെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി കൊച്ചിയിലെത്തി; ധീരവ സഭ സിൽവർ ജൂബിലി സമ്മേളനത്തിൽ സംസാരിക്കുന്നു

. മത്സ്യത്തൊളിലാളികളെ സഹായിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ സഹായപദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. മത്സ്യമേഖലയിലുള്ള യുവാക്കൾക്ക് സർക്കാർ ​ഗ്യാരണ്ടിയിൽ വായ്പ്പനൽകുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രളയസമയത്ത് മത്സ്യത്തൊളിലാളികളുടെ സഹായം രാജ്യം നന്ദിയോടെ ഓർക്കും. ആരും മറക്കില്ലെന്ന് മോദി പറഞ്ഞു. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവരുടെ സുരക്ഷയും ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ന് ഉപ​ഗ്രഹങ്ങളുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കി. 7,000ത്തിലധികം സുരക്ഷ സംവിധാനങ്ങൾ മത്സ്യബന്ധന ബോട്ടുകളിൽ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കി.

മത്സ്യബന്ധനമേഖലയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും. തീരമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. മത്സ്യബന്ധനതുറമുഖങ്ങൾ കേന്ദ്രസർക്കാർ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കേന്ദ്രം നടത്തിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് മോദി പ്രസം​ഗം തുടർന്നത്. എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മോ​ദി ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എത്തി. അ​വി​ടെ നി​ന്നു മ​റൈ​ൻ ഡ്രൈ​വി​ലു​ള്ള ആ​ദ്യ​പ​രി​പാ​ടി​യി​ലേ​ക്ക് പ​ങ്കെടുത്തത്.

Exit mobile version