ടോക്കിയോ: ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് ആളുകൾ വീടുകൾ ഒഴിപ്പിച്ചു വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നെമുറോ പെനിൻസുലയുടെ തെക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. ആളുകൾ പരിഭ്രാന്തരാക്കുകയും വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
