loginkerala entertainment വഞ്ചനാ കുറ്റം: നിവിൻ പോളിക്ക് നോട്ടീസ് നൽകി പൊലീസ്
entertainment

വഞ്ചനാ കുറ്റം: നിവിൻ പോളിക്ക് നോട്ടീസ് നൽകി പൊലീസ്

ഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസിന്റെ പരതിയിൽ നടൻ നിവിൻ പോളിക്ക് നോട്ടീസ് അയച്ച് പൊലീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിർദേശമുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നിവിൻ പോളിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വി എസ് ഷംനാസിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിൻ്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. കോടതി നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. 406,420,34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version