തൃശ്ശൂര്‍: വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. തൃശൂർ അരിമ്പൂർ ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മർദ്ദനം.
കള്ളകേസിൽപെടുത്തി തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് യേശുദാസ് പറയുന്നു . ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച കേസിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയായിരുന്നു ഇത്. ഒപ്പം ഉണ്ടായിരുന്ന അമ്മയെയും അച്ഛനെയും അനാവശ്യം പറഞ്ഞെന്നും ആരോപിക്കുന്നു.
