World

ചൈനയോട് പൊരുതാൻ ഇന്ത്യൻ യുദ്ധക്കപ്പലിനെ ആശ്രയിച്ച് ഫിലിപ്പൈൻസ്; സംയുക്ത പട്രോളിങ്ങ് ആരംഭിച്ചു

ർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും പട്രോളിംഗ് ആരംഭിച്ചു. ചൈനീസ് നാവികസേനയുമായി ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷം, ഫിലിപ്പീൻസ് നിരവധി സഖ്യകക്ഷികളുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഫിലിപ്പൈൻ സൈനികരുമായി ചേർന്ന് തർക്കമുള്ള ദക്ഷിണ ചൈനാ കടലിന്റെ ചില ഭാഗങ്ങളിൽ ആദ്യമായി പട്രോളിംഗ് ആരംഭിച്ചതായി ഫിലിപ്പീൻസ് സായുധ സേന തിങ്കളാഴ്ച സ്ഥിരീകരിച്ചു. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ന്യൂഡൽഹിയിൽ സന്ദർശനത്തിനായി എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ചൈനയും ഇന്ത്യയും നയതന്ത്രപരവും സൈനികവുമായ എതിരാളികളാണ്. ഇരുവരും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു വരുന്നു. രണ്ട് ദിവസത്തെ പട്രോളിംഗിൽ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ പങ്കെടുത്തു. പട്രോളിംഗിൽ പങ്കെടുത്ത ഇന്ത്യൻ നാവിക കപ്പലുകളിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹിയും ഉൾപ്പെടുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2020 മുതൽ ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമം നടത്തുകയാണ്. ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ലഡാക്ക് മേഖലയിൽ ചൈനയും ഇന്ത്യയും തമ്മിൽ പലതവണ അതിർത്തി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. യുഎസിന് ശേഷം ആഗോള സാമ്പത്തിക, സൈനിക വൻശക്തിയായി ഉയർന്നു വരുന്ന ചൈനയുടെ സ്വാധീനം തടയുക എന്നതാണ് ക്വാഡ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ചൈന ആരോപിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video