പത്തനാപുരം:ലുലു ഗ്രൂപ്പ് ചെയർമാനും സാമൂഹിക സേവന പ്രവർത്തനരംഗത്ത് ഒട്ടനവധി സഹായങ്ങളുമെത്തിക്കുന്ന എം.എ യൂസഫലിയുടെ പിറന്നാൾ ആഘോഷമാക്കി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾ. ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാരും അച്ഛന്മാരും കുരുന്നുകളും ചേർന്നാണ് ലുലു ഗ്രൂപ്പ് ചെയർമാന്റെ ജന്മദിനം ആഘോഷമാക്കിയാണ്.
പായസവും പഴവും അടക്കം വിഭവമായ സദ്യവട്ടമൊരുക്കിയാണ് പത്തനാപുരം ഗാന്ധിഭവനിൽ ഇത്തവണ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കിയത്. ആരോരുമില്ലാത്തവും മക്കളാൽ ഉപേക്ഷിച്ച അച്ഛനമമ്മാരും കുരുന്നുകളും തങ്ങൾക്ക് സ്നേഹത്തിന്റെ തണലായി മാറിയ പ്രിയപ്പെട്ട യൂസഫലിയെ ചേർത്ത് പിടിച്ചു. കേക്ക് മുറിച്ചും ആശംസ നേർന്നും പാട്ടുപാടിയുമെല്ലാമായിരുന്നു വിശ്വപൗരനായി മാറിയ എം.എ യൂസഫിക്കുള്ള പിറന്നാൾ സമ്മാനമൊരുക്കിയത്. നിലാരംബരായ അമ്മമാർക്ക് ഗാന്ധിഭവനിൽ സ്നേഹക്കൂട് ഒരുക്കിയതും എം.എ യൂസഫലിയായിരുന്നു. ഗാന്ധിഭവനിലെ അച്ഛന്മാർക്കായി ഈ വർഷം സ്നേഹ വീട് എം.എ യൂസഫലി ഒരുക്കുമ്പോൾ ഈ പിറന്നാളിന് മധുരം ഏറെയാണ്.
പിറന്നാൾ ആഘോഷങ്ങൾക്ക് ഡോ പുനലൂർ സോമരാജൻ നേതൃത്വം നൽകി. ആത്മാർത്ഥതയും സമർപ്പണവും കൊണ്ട് ലോകം കെട്ടിപ്പെടുത്തി ആകാശം മുട്ടെ വളർന്ന മനുഷ്യനാണ് യൂസഫലിയെന്നും മനസ് കൊണ്ട് ഓരോ സാധാരണക്കാരെയും ചേർന്ന് പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ നന്മയെന്നും പുനലൂർ സോമരാജൻ പ്രസംഗിച്ചു. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി 15 കോടി ചിലവിൽ പണിത ഭവനം അതിമഹോരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും അടുത്ത് തന്നെ ഗാന്ധിഭവനിലെ അച്ഛന്മാർക്കായി പണിത സ്നേഹ ഭവനം അദ്ദേഹം യാഥാർത്ഥ്യമാക്കുമെന്നും പുനലൂർ സോമരാജൻ പ്രസംഗിച്ചു. പിറന്നാൾ ആഘോഷത്തിൽ ഗാന്ധിഭവനിലെ ജീവനക്കരും അന്തേവാസികളും പങ്കാളികളായി.

Leave feedback about this