loginkerala breaking-news ജലം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി ; വെള്ളമില്ലെങ്കില്‍ ഇന്ത്യാക്കാരുടെ രക്തം ഒഴുക്കണമെന്ന് ബിലാവല്‍
breaking-news World

ജലം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി ; വെള്ളമില്ലെങ്കില്‍ ഇന്ത്യാക്കാരുടെ രക്തം ഒഴുക്കണമെന്ന് ബിലാവല്‍

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പാകിസ്താന്റെ യുദ്ധഭീഷണി മുഴക്കി പാകിസ്താന്‍. ആണവരാജ്യമാണെന്ന കാര്യം മറക്കരുതെന്നും വെള്ളത്തിന് മേല്‍ നടപടി സ്വീകരിച്ചാല്‍ യുദ്ധമെന്നും ഇന്ത്യാക്കാരുടെ രക്തം ഒഴുക്കുമെന്നും വിവാദഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുകയാണ് പാക് പ്രതിരോധമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയും.

വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നും പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നുമാണ് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ ഭീഷണി. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധുനദീജല കരാറില്‍ ഇന്ത്യ കര്‍ശനമായ നടപടിയുമായി മുമ്പോട്ട് വന്നതോടെയാണ് പാകിസ്താന്‍ ആണവഭീഷണി മുഴക്കി ഭീതി പരത്താന്‍ ശ്രമിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും ആണവശക്തികള്‍ ആയതിനാല്‍ ഏറ്റുമുട്ടലിന്റെ ഫലം ദാരുണമായിരിക്കും. ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം നടത്തുകയാണെങ്കില്‍ പാക് സൈന്യം സുസജ്ജമാണെന്നും തിരിച്ചടിക്കുമെന്നും പറഞ്ഞു. പാകിസ്താന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും ഖവാജ ആസിഫ് പറഞ്ഞു.

Exit mobile version