loginkerala breaking-news ഓപ്പറേഷൻ ബാർകോഡ്: എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ
breaking-news Kerala

ഓപ്പറേഷൻ ബാർകോഡ്: എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

തിരുവനന്തപുരം: ഓപ്പറേഷൻ ബാർകോഡ് എന്ന പേരിൽ ബാർ ഹോട്ടലുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.

ആലപ്പുഴയിൽ മാസപ്പടിയായി 3,56,000 രൂപ ബാറുമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈപ്പറ്റിയെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. മാസപ്പടി വാങ്ങിയത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ തുടങ്ങിയവരാണ്. വിജിലൻസ് പരിശോധനയിൽ മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് ലഭിച്ച പാരിതോഷികമാണ് ഇതെന്നും കണ്ടെത്തൽ.

Exit mobile version