breaking-news

പാകിസ്ഥാന്റെ വിജയവാദം കണ്ണിൽ പൊടിയിടൽ; വിജയിയെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു: കരസേനാ മേധാവി

ചെന്നൈ: ഓപ്പറേഷൻ സിന്ദൂരിറിൽ ഇന്ത്യയുടെ വിജയം വീണ്ടും ആവർത്തിച്ച് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. പവൽ​ഗാമിനുള്ള തിരിച്ചടിയിൽ എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കു എന്നായിരുന്നു രാഷ്ട്രീയ നേതൃത്വം ഞങ്ങളോട് ആവശ്യപ്പെട്ടതെന്നും കരസേനാ തലവന്റെ പ്രതികരണം. ഓപ്പറേഷൻ സിന്ദൂർ കനത്ത നാശമാണ് പാകിസ്ഥാന് വിതച്ചത്. ഒരു ചതുരം​ഗ കളി പോലെയാണ് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നത്. പരമ്പരാഗതമായ ദൗത്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനെന്ന് കരസേനാ മേധാവി ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്റെ വിജയ വാദം പ്രഹസനവും കണ്ണിൽ പൊടിയിടൽ മാത്രമാണെ്. ശത്രൂവിന്റെ അടുത്ത നീക്കത്തെ കുറിച്ച് യാതൊരു സൂചനയുമില്ലാതെയാണ് ഇരുവിഭാ​ഗവും പോരാടിയത്. പക്ഷേ ഇന്ത്യ പാകിസ്ഥാന് ചെക്ക് മേറ്റ് നൽകി ഒടുവിൽ വിജയം ഉറപ്പിക്കുകയായിരുന്നു. പോരാട്ടത്തിൽ വിജയിക്കാൻ പാകിസ്ഥാൻ പല മാർ​ഗങ്ങളും സ്വീകരിച്ചു. പിന്നീട് വിജയിച്ചതായി ലോകത്തെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

കരസേനാ മേധാവി അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള പാക് സർക്കാരിന്റെ നീക്കം തന്നെ പാകിസ്ഥാൻ സ്വയം വിജയിയായി പ്രഖ്യാപിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടത്തിൽ ശത്രു രാജ്യത്തിന്റ അഞ്ച് പോർ വിമാനങ്ങൾ തകർത്തതായി എയർമാർഷലും പ്രതികരിച്ചിരുന്നു. ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തരിച്ചടിയാണ് നൽകിയത്. പിന്നാലെ പാക് ഷെല്ലാക്രമണങ്ങൾ ഇന്ത്യക്ക് നേരെയുണ്ടായതും തിരിച്ചടിയുടെ വ്യാപ്തി കൂട്ടി. പാകിസ്ഥാന്റെ തന്ത്രപ്രധാനപ്പെട്ട സൈനികകേന്ദ്രങ്ങളും , എയർഫീൽഡും, കറാച്ചി വ്യോമത്താവളം അടക്കം തകർത്തതായി പിന്നീട് ഇന്ത്യ വിശദീകരിച്ചു. ബ്രഹ്മോസ് സൂപ്പർ സോണിക്ക് മിസൈൽ ഉപയോ​ഗിച്ച് നടത്തിയ തിരിച്ചടിയും നിർണായകമായിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video