റായ്പൂർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയെന്ന് ബജ്റംഗ്ദൾ . കടുത്ത വകുപ്പുകൾ ഉള്ള കേസ് തങ്ങളുടെ പരിധിയിൽ നിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് വിട്ടുനിന്നുവെന്നും എൻ.ഐ.എ കോടതിക്ക് വിട്ടുവെന്നുമാണ് ബജ്റംഗ്ദൾ അഭിഭാഷകൻ മലയാള മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ജ്യോതി ശർമയടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ദുർഗ സെഷൻ കോടതിക്കുമുന്നിൽ ബജറംഗ് ദളിന്റെ വലിയ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
ജാമ്യം അനുവദിച്ചാൽ അപ്പീലുപോകുമെന്നും ബജ്രംഗ്ദൾ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. അവിടെ നടന്നത് മതപരിവർത്തനം തന്നെയാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബജ്രംഗദൾ ആരോപിക്കുന്നത്.. ബജ്രംഗ്ദൾ പ്രവർത്തകർ തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ വന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയത്