loginkerala breaking-news കന്യാസ്ത്രീ ആരാധന മഠത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
breaking-news Kerala

കന്യാസ്ത്രീ ആരാധന മഠത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം:കന്യാസ്ത്രീയെ ആരാധന മഠത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)യെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version